"ലഹരിക്കെതിരെ കൈകോര്‍ക്കാം, നമ്മുടെ നാടിനെ ലഹരിമുക്തമാക്കാം - ഓപ്പറേഷന്‍ തൂഫാന്‍ 2.0"

September 29, 2026

സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണമായും തടയുന്നതിന് കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഓപ്പറേഷൻ 2.0 പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൊടുങ്ങല്ലൂര്‍ DYSP ശ്രീ.ആര്‍.രതീഷ് കുമാര്‍ നിർവഹിച്ചു. 

തൂഫാൻ ഫ്ലാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.പി വിനു നിർവഹിച്ചു. വൈസ് പ്രസിഡന്റ്  ശ്രീ കെ എ ഷൗക്കത്തലി സ്വാഗതം ആശംസിച്ചു. മറ്റു പഞ്ചായത്ത് മെമ്പർമാർ, ആശാവർക്കർമാർ,ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, സാമൂഹിക പ്രവർത്തകർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി  നേതാക്കൾ എന്നിവർ പങ്കെടുത്തു. വലപ്പാട് സബ് ഇന്‍സ്പെക്ടര്‍ ശ്രീ. നൂറുദ്ദീന്‍ തൂഫാന്‍ പ്രതി‍ജ്ഞ ചൊല്ലിക്കൊടുക്കുകയും ബോധവത്ക്കരണ ക്ലാസ്സ് നടത്തുകയും ചെയ്തു. 

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ലഹരി വിമുക്തമായ സുരക്ഷിത സമൂഹം സൃഷ്ടിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പറേഷൻ തൂഫാൻ 2.0യുടെ ഭാഗമായി വിവിധ ബോധവൽക്കരണ, പ്രതിരോധ പ്രവർത്തനങ്ങൾ നാട്ടിക ഗ്രാമപഞ്ചായത്തിലും നടപ്പാക്കും.
 

Toofan