പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്.

പി വിനു

പ്രസിഡൻ്റ്

ഷൗക്കത്തലി കെ എ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സീന ഉണ്ണികൃഷ്ണന്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സിദ്ദിഖ് പി എം

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുബില പ്രസാദ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഹേമചന്ദ്രന്‍ ജെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : ചാവക്കാട് താലൂക്ക്, തൃശ്ശൂർ ജില്ല, കേരളം. വാര്‍ഡുകള്‍ : 15 ,  നിയമസഭാ മണ്ഡലം : നാട്ടിക , ലോകസഭാ മണ്ഡലം : തൃശ്ശൂർവില്ലേജ് : നാട്ടികആകെ ജനസംഖ്യ (2011) : 19406വിസ്തീർണ്ണം : 9.61 ച.കി.മീ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്ര പശ്ചാത്തലം 1710-ൽ ഡച്ചുകാർ നാട്ടിക ഉൾപ്പെടെയുള്ള പ്രദേശങ്ങൾ സാമൂതിരിയിൽ നിന്ന് പിടിച്ചെടുത്തു. 1789-ലെ ടിപ്പു സുൽത്താന്റെ പടയോട്ടം പ്രധാന ചരിത്രസംഭവമായിരുന്നു. ടിപ്പുവിന്റെ സൈന്യത്തിനായി നിർമിച്ച വഴികൾ പിന്നീട് “ടിപ്പു സുൽത്താൻ റോഡുകൾ” എന്നറിയപ്പെട്ടു. 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടിക്ക് ശേഷം മലബാർ ബ്രിട്ടീഷുകാരുടെ അധീനതയിലായി; 1800-ൽ മദ്രാസ് പ്രവിശ്യയിൽ ചേർന്നു. എച്ച്.വി. കാനോലി വികസിപ്പിച്ച കാനോലി കനാൽ നാട്ടികയുടെ ഗതാഗത-വ്യാപാര വളർച്ചയ്ക്ക് സഹായകമായി.

കൂടുതൽ വായിക്കുക